Sunday, 4 May 2014

ബിഷപ്പ് പന്നിയാർമഠം കൂവുന്നു കഥ .മറിയമ്മ

 ബിഷപ്പ് പന്നിയാർമഠം,  കുരിശിൽ തൂങ്ങിക്കിടക്കുന്ന കർത്താവിനോടു പറഞ്ഞു : "നിനക്കെല്ലാം അറിയാമല്ലോ .ഈ എട്ടു കന്യാസ്ത്രീകളുടെ പീഡനമരണങ്ങളിലും എനിക്കൊരു പങ്കുമില്ലല്ലോ ?എന്നിട്ടും എന്നെ അവർ എന്തിനു കല്ലെറിയുന്നു ?.മടുത്തു എനിക്കീ വേഷം".കത്തോലിക്കാസഭയിലെ അഴിമതിയും ലൈംഗിക അക്രമങ്ങളും ഒരു കഥക്ക് വിഷയമാകുന്നത് ഇതാദ്യമായല്ല .ഇതിന്റെ ആരംഭകാലം മുതുല്ക്കുതന്നെ ,സഭയുടെ കപടമുഖം വെളിവാക്കുന്ന ഒരുപാട് രചനകൾ ലോകമെമ്പാടുമുണ്ടായിട്ടുണ്ട്.എന്നാൽ അതിനുമപ്പുറത്ത് സഭയിലെ മറ്റുള്ളവർ ചെയത പാപങ്ങളുടെ ശിക്ഷ ,താനും കൂടി അനുഭവിക്കാൻ കടമപ്പെട്ടവനാനെന്നുള്ള ,ധാർമികബോധമുള്ള ഒരു പുരോഹിതനെ വരച്ചുകാട്ടുകയാണ്,മറിയമ്മ (ജേക്കബ് വർഗീസ്‌ )ഈ കഥയിലൂടെ .ദൈവ വഴിയിലൂടെ നടത്തി ഒരു ജനതയെ മുഴുവൻ ശുദ്ധീകരിക്കാം എന്ന മോഹങ്ങളെല്ലാം വ്യമോഹമായ് അവശേഷിക്കെ,തനിക്കു നഷ്ടപ്പെട്ട ജീവിതത്തെകുറിച്ചും അയാൾ വ്യകുലപ്പെടുന്നുണ്ട് .അയാൾ മാത്രമല്ല അയാളുടെ അപ്പനും ,.അമ്മയും,കൂട്ടുകാരും .മകൻ മെത്രാനായതോടെ അപ്പന്റെ ജീവിതത്തിനു സമൂഹത്തിന്റെ വിലക്കുകൾ വന്നു "ഒരു മെത്രാന്റെ തന്തയെന്ന നിലയിൽ ഒന്നു കൂകാൻ കഴിയാതെ ,ഒരു കോപ്പ കള്ള് കുടിക്കാൻ കഴിയാതെ ,ഒന്നുറക്കെ ചിരിക്കാൻ കഴിയാതെ ,എത്ര നാളായടാ ഞാൻ കഴിയുന്നു ?കൂവുമെടാ ഞാൻ .കൂവിതെളിഞ്ഞവനാ ഞാൻ ...കൊണ്ടുവാടാ ലൂക്കാ ഒരു കോപ്പ കള്ള് .."തിരുവസ്ത്രമുപേക്ഷിച്ച് സ്വന്തം മകൻ മാത്രമായി ജീവിക്കാൻ വന്ന ഒരു മകനോടുള്ള സന്തോഷമായിരുന്നു ആ വാക്കുകളിൽ .സഭയുടെ എല്ലാ വൃത്തികേടുകളിൽ നിന്നും മോചിതനായതിന്റെ ,ആശ്വാസമായിരുന്നു ബിഷപ്പ് പന്നിയാർമഠത്തിന്റെ കൂവൽ .എന്നാൽ ജീവിത യാഥാർത്യങ്ങൾക്കെതിരെ എന്നും സംഘടിച്ചിട്ടുള്ള സഭ, പച്ചയായ ആ  മനുഷ്യനെ  ഒരു കള്ളനെപ്പോലെ പിടിച്ചുകെട്ടി തിരിച്ചു കൊണ്ടുപോയി.തിരുവസ്ത്രമണിഞ്ഞ,ഭൂരിപക്ഷം പേരും ഈ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു എന്നാണോ ?....കുടുംബത്തിൽ ഒരു പുരോഹിതനോ,കന്യസ്ത്രീയോ ഉണ്ടാവുക എന്നത്‌ ഓരോ വിശ്വാസകുടുംബവും ആഗ്രഹിക്കുന്ന കാര്യമാണ് .തിരിച്ചറിവില്ലാത്ത പ്രായത്തിൽ വിശ്വാസവിഷം കുത്തിവെക്കപ്പെടുന്ന ഒരു കുട്ടി,അതിന്റെ ബാലിയാടാകുന്നു .പിന്നീട് ,ശരീരവും മനസ്സും വളരുമ്പോൾ,താൻ എത്തിപ്പെട്ട ജീവിതാവസ്ഥയെ പുഛത്തോടെയും രോഷത്തോടെയും അല്ലാതെ അവന് നോക്കിക്കാണാൻ കഴിയുകയില്ല .ഒന്നുകിൽ സഭക്കുള്ളിലെ വൃത്തികേടുകളുമായി ഇണചേർന്നു കഴിയുക,അല്ലെങ്കിൽ ഇതിൽ നിന്നുപുറത്തുകടക്കുക.രണ്ടായാലുംവിശ്വാസഭയം ഒരു തടസ്സമായിത്തന്നെ നില്ക്കും .ഇങ്ങനെ സംഘർഷഭരിതമായി ജീവിക്കുന്ന ഒരു വ്യക്തിക്ക് ഈ സമൂഹത്തോട് എങ്ങനെ നീതി കാണിക്കാൻ കഴിയും ?.ഈ വെറുപ്പാണ് വർത്തമാനകാല ജീവിതത്തിൽ സഭയെ അഴിമതിയിലേക്കും പീഡനപരമ്പരകളിലേക്കും നയിക്കുന്നത് .ഒരു പൊട്ടിത്തെറിയുടെ വക്കിൽ ബിഷപ്പ് പന്നിയാർമഠം നിന്നു .ആരോടെന്നില്ലാതെ പറഞ്ഞു :  "ഞങ്ങളും മനുഷ്യരാണെന്നോർക്കണം ,മനസ്സിലായോ ?സങ്കടം വന്നലോന്നു കരയാൻ ,ഉറക്കെയൊന്നു നിലവിളിക്കാൻ ,സന്തോഷത്തോടെ ആറ്റിൽ ചാടിയോന്നു നീന്താൻ കഴിയുമോ ?ഉടനെ ആക്ഷേപമായി .തേണ്ടെ മെത്രാനച്ചൻ വെള്ളത്തിൽ തല കുത്തിനില്ക്കുന്നു !വാഴയ്ക്ക ....സൈകിളിൽ കൈപിടിക്കാതെ പോകുന്നു ...വഴിയിൽ മൂത്രമൊഴിക്കുന്നു ...പൊറിവിടുന്നു !സമ്മതിക്കില്ല .ഒരു വക സമ്മതിക്കില്ല .മേത്രാനച്ചനെന്താ മനുഷ്യനല്ലേ ?ഇങ്ങോട്ടൊന്നു തിരിഞ്ഞാൽ അപ്പോഴൊക്കെയും സ്തുതി പിതാവേ സ്തുതി .മുത്തൽ .ആശിർവാദം .പ്രാര്ത്ഥന ,മടുത്തു.... എനിക്കുമടുത്തു."
                                                     വായന ,  കലാകൌമുദി ലക്കം 1891 

No comments:

Post a Comment